Latest NewsNewsInternational

വായുവില്‍ മൂന്ന് മണിക്കൂറോളം നിലനിൽക്കും; കാർഡ് ബോര്‍ഡില്‍ 24 മണിക്കൂര്‍; പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളം; കൊറോണ വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ

ലണ്ടന്‍: കൊറോണ വൈറസിന്റെ അതി ജീവനശേഷിയെക്കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ നിലനിൽക്കും. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് നിലനിൽക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Read  also: കാഞ്ഞിരത്തടിയില്‍ തീര്‍ത്ത 108 സ്ത്രീ പുരുഷ രൂപങ്ങളില്‍ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്നിയില്‍ ദഹിപ്പിച്ചു; പാലക്കാട്ട് കൊറോണയെ തുരത്താൻ പൂജ നടത്തി

വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. മരുന്നോ വാക്‌സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന വഴി. വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് ആരോഗ്യമേഖലയുടെ ഭീഷണി. അതേസമയം ലോകത്താകമാനം കൊവിഡ് 19 മരണം വ്യാപിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച്‌ 8272 പേര്‍ കൊവിഡ് 19 രോഗം ബാധിച്ച്‌ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button