ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നാളെ രാത്രി എട്ട് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയില്‍ നിന്ന് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് 19 പ്രതിരോധനത്തിനായുള്ള നടപടികളായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
കൊവിഡ് 19 സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലൗന്നും പ്രധാനമന്ത്രി നേരിട്ട് പ്രസ്താവനകള്‍ നടത്തിയിരുന്നില്ല. പകരം പാര്‍ലമെന്റില്‍ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് വിശദീകരിച്ചിരുന്നത്.
Post Your Comments