ന്യൂഡല്‍ഹി വധശിക്ഷ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണക്കോടതിയില്‍. കേസില്‍ നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ പരിഗണനയിലെന്നും പ്രതി മുകേഷ് സിങ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനാല്‍ ഇവയിലെല്ലാം വിധി തീര്‍പ്പാക്കുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികളെ മാര്‍ച്ച് 20 രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ രാജ്യാന്തര നീതിന്യായ കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഇതിനിടെ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത സിങ്, വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ബിഹാര്‍ ഔറംഗബാദിലെ പ്രാദേശിക കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഭര്‍ത്താവ് നിരപരാധിയാണെന്നും, അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് നിയമപരമായി വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നതായും പുനിത പറഞ്ഞു.
Post Your Comments