KeralaLatest NewsNews

ദയാ ഹര്‍ജി : നിര്‍ഭയ കേസ് പ്രതി രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചു… കത്തിലെ ഉള്ളടക്കം ഇങ്ങനെ

ന്യൂഡല്‍ഹി : വധശിക്ഷയ്ക്കെതിരെ നല്‍കിയ ദയാഹര്‍ജി സംബന്ധിച്ച് നിര്‍ഭയ കേസ് പ്രതി രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചു. ദയാ ഹര്‍ജി പിന്‍വലിക്കുന്നതായി ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി. കേസിലെ പ്രതി വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ദയാഹര്‍ജി ഉടന്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Read Also : നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ താന്‍ തയ്യാര്‍; അനുമതി തേടി മലയാളി യുവാവ്

ആഭ്യന്തര വകുപ്പിന്റെ ദയാഹര്‍ജിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ല. താന്‍ ഹര്‍ജി നല്‍കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

2012 ഡിസംബറിലാണ് രാജ്യത്തെ പിടിച്ചുലച്ച കൂട്ടബലാല്‍സംഗം നടന്നത്. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിനയ് ശര്‍മ്മയും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ക്രൂരപീഡനത്തിന് വിധേയയായ പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കേസില്‍ വിനയ് ശര്‍മ്മ അടക്കം നാലു പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പ്രതികളുടെ വധശിക്ഷ അടുത്തുതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button