Latest NewsJobs & VacanciesNews

കാര്‍ഷിക സര്‍വകലാശാലയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക സര്‍വകലാശാലയില്‍ അവസരം. ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍, ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായുള്ള അദ്ധ്യാപക തസ്തികയിലേക്ക് ഇപ്പോൾ തപാല്‍ വഴി അപേക്ഷിക്കാം. വിവിധ കാമ്പസുകളിലും കോളേജുകളിലുമായി 24ഒഴിവുകളുണ്ട്.

വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖയും The Comptroller, KAU എന്ന പേരില്‍ കാര്‍ഷിക സര്‍വകലാശാലയുടെ മെയിന്‍ കാമ്പസിലെ എസ്.ബി.ഐ. ശാഖയില്‍ മാറാന്‍ കഴിയുന്ന വിധത്തില്‍ 2000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ) എന്നിവ ഉൾപ്പെടെ The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur-680 656, Kerala എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്താൻ മറക്കരുത്.

യോഗ്യത, പ്രായപരിധി, അപേക്ഷയുടെ മാതൃക എന്നിവയ്ക്കായി സന്ദർശിക്കുക : http://www.kau.in/

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : മാർച്ച് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button