ന്യൂഡല്‍ഹി: രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രധന സഹമന്ത്രി അനുരാഗ് താക്കൂര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മില്‍ നിന്നുള്‍പ്പെടെ 2,?000 രൂപാ നോട്ടുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Read Also : കോവിഡ്-19 : ഇപ്പോഴത്തെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍
2,000 രൂപയ്ക്ക് ചില്ലറ കിട്ടാന്‍ പ്രയാസമാണെന്ന് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍, എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ 200, 500 രൂപാ നോട്ടുകള്‍ നിറയ്ക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് സഹായകമാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 7.40 ലക്ഷം കോടി രൂപയാണ് രാജ്യത്ത് പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടുകളുടെ മൊത്തം മൂല്യം.
Post Your Comments