Latest NewsNewsBusiness

കോവിഡ്-19 : ഇപ്പോഴത്തെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: കോവിഡ്-19 , ഇപ്പോഴത്തെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. കോവിഡ്-19 മഹാമാരി ഇന്ത്യന്‍ സന്പദ്വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. രാജ്യസഭയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള അംഗം വൈക്കോയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കോവിഡ്-19 ലോക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും മടുപ്പ് അനുഭവപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്നാണു പുതിയ വ്യാപാര കണക്കുകളും രേഖകളും പറയുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനാല്‍ ഈ സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാമെന്നും മന്ത്രി പറഞ്ഞു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അനുരാഗ് താക്കുര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button