Latest NewsNewsInternational

ലോകാരോഗ്യ സംഘടനയിലെ ​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു; വിശദാംശങ്ങൾ പുറത്ത്

കഴിഞ്ഞയാഴ്​ച യു.എന്നിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു

ജനീവ: ലോകാരോഗ്യ സംഘടനയിലെ ​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഡബ്ല്യൂ എച്ച് ഓയുടെ രണ്ടു ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ രോഗബാധയേ​റ്റതെന്ന്​ സംഘടന വ്യക്​തമാക്കിയിട്ടില്ല.

ALSO READ: കൊറോണ വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിൽ; അതീവ ജാഗ്രതയിൽ രാജ്യം

ലോക വ്യാപാര സംഘടനയിലെ ജീവനക്കാരനും വൈറസ്​ ബാധ ഏറ്റിരുന്നു. കഴിഞ്ഞയാഴ്​ച യു.എന്നിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരുന്ന ജീവനക്കാര്‍ക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചതെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കിയിട്ടുണ്ട്​. സംഘടനാ വക്​താവ്​ ക്രിസ്​ത്യന്‍ ലിന്‍മെയറാണ്​ ഇക്കാര്യം അറിയിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button