ന്യൂഡല്‍ഹി: നിര്‍ഭയാ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് കാട്ടി പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മ്മേന്ദ്ര റാണയാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി വെച്ചത്. ഡല്‍ഹിയില്‍ ഇല്ലാതിരുന്ന തന്നെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ കൊണ്ടു വരികയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തിഹാര്‍ ജയിലില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം മുകേഷ് സിംഗിന്റെ ഹര്‍ജി വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. പീഡനം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുകേഷ് സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്.
പശ്ചിമ ബംഗാളിൽ ചാണകത്തിനും ഗോമൂത്രത്തിനും അന്യായ വില!!
കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും അമിക്കസ് ക്യൂറി ആയിരുന്ന അഡ്വ. വൃന്ദ ഗ്രോവറുടെയും ഗൂഢാലേലോചനയും വഞ്ചനയും പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് നിര്‍ഭയാ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കണമെന്നാണ് പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാരോട് ഇന്ന് ഹാജരാകണമെന്നാണ് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്നത്.
Post Your Comments