Latest NewsNewsIndia

നിര്‍ഭയ കേസില്‍ വഴിത്തിരിവ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി.രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷിന്റെ ഹര്‍ജി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കും.

മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button