Latest NewsIndia

നിർഭയ കേസ്, ആരാച്ചാരോട് നാളെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കും. ഇതിന് പുറമേ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജയില്‍ അധികൃതര്‍ പവന്‍ ജല്ലാദിനെ അറിയിച്ചു. മാര്‍ച്ച്‌ 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്.നാല് പ്രതികളില്‍ മുകേഷ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് എന്നിവര്‍ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച്‌ അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ജയില്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നുണ്ട്. മാര്‍ച്ച്‌ 17 ന് പവന്‍ ജല്ലാദ് ജയിലില്‍ എത്തിയ ശേഷമാണ് ഡമ്മികളെ തൂക്കിലേറ്റി പരിശോധന നടത്തുക. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കും. ഇതിന് പുറമേ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച്‌ 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button