Latest NewsIndia

മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ് : ഇന്നും വോട്ടെടുക്കില്ലെന്ന വാശിയിൽ കോൺഗ്രസ്, ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ കര്‍ശന നിര്‍ദേശത്തെ തള്ളി കമല്‍നാഥ്. ഇന്നും വിശ്വാസ വോട്ട് നടക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം സഭയില്‍ ഇതുവരെ അതിനുള്ള ഒരുക്കങ്ങളൊന്നും നടന്നിട്ടില്ല. സ്പീക്കര്‍ ബിജെപിയുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന വാദങ്ങളെയും കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.അതേസമയം, ഇന്നു തന്നെ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ചതിനെതിരെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ഗവര്‍ണര്‍ ലാല്‍ജി ടണ്ഠണിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ കമല്‍നാഥ് സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌ 12 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍, മുഖ്യമന്ത്രി, നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി, ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ ശക്തമായ നടപടികളെടുക്കും: ഗവർണ്ണറുടെ അന്ത്യ ശാസനം

അതേസമയം, തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നേരത്തെ ഗവര്‍ണര്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇത് അവഗണിച്ച്‌ നിയമസഭാ സമ്മേളനം സര്‍ക്കാര്‍ മാര്‍ച്ച്‌ 26 വരെ നീട്ടിവെച്ചു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. അതെ സമയം സ്പീക്കര്‍ എന്തുകൊണ്ടാണ് ഗവര്‍ണറുടെ വാക്കുകളെ തള്ളിയതെന്ന് അറിയില്ല. ഗവര്‍ണറുടെ ജോലി ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

പുരോഹിതന്‍ കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയിൽ 69 പേര്‍ നിരീക്ഷണത്തില്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് അധികാരത്തില്‍ പിടിച്ചിരിക്കാനുള്ള ശ്രമങ്ങളാണ്. അവര്‍ കൊറോണവൈറസ് പോലുള്ള ചെറിയൊരു ന്യായീകരമത്തിന്റെ പേരില്‍ നിയമസഭ പോലും പിരിച്ചുവിട്ടെന്നും, കേട്ടുകേള്‍വിയില്ലാത്തതാണ് ഇതെന്നും റോത്തഗി തുറന്നടിച്ചു. വിമത എംഎല്‍എമാര്‍ ഇന്ന് മധ്യപ്രദേശില്‍ തിരിച്ചെത്തും. ഇവര്‍ വൈകാതെ തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഇവരുടെ രാജിക്കത്ത് ഇതുവരെ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല.

കോടതിയില്‍ ഇവര്‍ രാജിക്കത്ത് നല്‍കിയാല്‍, അതിന്റെ ആധികാരികത പരിശോധിക്കാന്‍ ഉത്തരവുണ്ടാവും. അങ്ങനെയെങ്കില്‍ ഇവര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാകേണ്ടി വരും. വിമതര്‍ കോടതിയില്‍ നല്‍കുന്ന വിവരങ്ങള്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവിയില്‍ നിര്‍ണായകമാകും. ഇവരുടെ രാജി അംഗീകരിക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ വീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button