ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് രാജിവെച്ചതില്‍ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം പുറത്ത്. കമല്‍നാഥിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സത്യം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം ജനങ്ങളെ സേവിക്കുന്ന ഒരു മാദ്ധ്യമമായിരിക്കണമെന്നാണ് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നതെന്നും എന്നാല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആ പാതയില്‍ നിന്ന് വ്യതിചലിച്ചെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.
ALSO READ: കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്; വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും
അതേസമയം, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയതിനു പിന്നാലെ കമല്‍നാഥ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ‘മുഖ്യമന്ത്രി’ എന്ന വിശേഷണം ഒഴിവാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി എന്നതിനു പകരം ഐഎന്‍സി ജനറല്‍ സെക്രട്ടറി, ഐഎന്‍സി എംപി എന്നീ രണ്ട് കാര്യങ്ങളാണ് കമല്‍നാഥിന്റെ ട്വിറ്റര്‍ ബയോഗ്രഫിയിലുള്ളത്.
Post Your Comments