ഭോപ്പാൽ : രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ടു ആടിയുലയുന്ന കമൽനാഥ് സർക്കാരിനെ രക്ഷിക്കാൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് കോൺഗ്രസ്സ് എം എൽ എ മാർ . മധ്യപ്രദേശ് മന്ത്രിയായ പി സി ശർമ്മ ശനിയാഴ്ച അഗർ മാൽവ ജില്ലയിലെ പ്രശസ്തമായ ബാഗ്ലമുഖി ക്ഷേത്രത്തിൽ നടത്തിയത് അഗ്നിപൂജ ആയിരുന്നു . മധ്യപ്രദേശിലെ കോൺഗ്രസ്സ് എം എൽ എ മാർ കൂട്ടത്തോടെ ഇന്ന് തൊഴാൻ ചെന്ന മറ്റൊരു ക്ഷേത്രം രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഖതുഷ്യം ക്ഷേത്രത്തിലായിരുന്നു . എന്തായാലും വിമത എം എൽ എ മാർ മറുകണ്ടം ചാടിയ സ്ഥിതിക്ക് ഇനി ദൈവം ശരണം എന്ന നിലപാടിലാണ് കമൽനാഥ് സർക്കാർ
Post Your Comments