ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്നു ബിജെപി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയ എംഎല്‍എമാര്‍ തിരികെ ഭോപ്പാലിലെത്തി. ഐടിസി ഗ്രാന്‍ഡ് ഹോട്ടലില്‍നിന്ന് ഞായറാഴ്ച രാത്രിയാണ് ബിജെപി എംഎല്‍എമാര്‍ മധ്യപ്രദേശിലേക്ക് മടങ്ങിയത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണ് ഇവര്‍ ഭോപ്പാലിലെത്തിയത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് ബിജെപി എംഎല്‍എമാരെ തിരികെ എത്തിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മയും എംഎല്‍എമാര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇന്ന് വിശ്വാസ വോട്ട് നേടണം എന്നഗവർണ്ണറുടെ ഉത്തരവ് മധ്യപ്രദേശ് സ്പീക്കർ നിരസിച്ചതായാണ് റിപ്പോർട്ട്. ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഇതേത്തുടര്‍ന്നാണ് എംഎല്‍എമാരെ മാറ്റിയത്.
Post Your Comments