Latest NewsKeralaNews

‘കോവിഡ് 19: ഗള്‍ഫില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍; പ്രവാസികള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

‘കോവിഡ് 19: ഗള്‍ഫില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍, പ്രവാസികള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം .ലോകവ്യാപകമായി കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളാണു വിവിധ മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഗള്‍ഫിലേക്കും അവിടെനിന്നു തിരിച്ചും യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ അറിയാം.

Read also : കോവിഡ്-19 വ്യാപിയ്ക്കുന്നു : ബാറുകളും പബ്ബുകളും അടച്ചു

വീസ നല്‍കുന്നത് നിര്‍ത്തിവച്ചങ്കിലും നിശ്ചിത രാജ്യങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വീസ (ഓണ്‍ അറൈവല്‍ വീസ) ലഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 45 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വഴി ഓണ്‍ അറൈവല്‍ വീസ ലഭിക്കുക.

45 രാജ്യങ്ങള്‍ ഇവയാണ്: ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡന്‍മാര്‍ക്, എസ്റ്റോനിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഹങ്കറി, ഐസ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, ജപ്പാന്‍, ലാറ്റ്വിയ, ലിച്ചന്‍ സ്റ്റെന്‍ ലിതാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട, മൊണാക്കോ, ഹോളണ്ട്, ന്യൂസിലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗീസ്, റുമേനിയ, സാന്‍മാറി നോ, സിംഗപ്പൂര്‍, സ്ലോവാകിയ, സ്ലോവീനിയ, സൗത്ത് കൊറിയ, സ്പയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, വത്തിക്കാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ റോമില്‍ നിന്നുള്ള ഇറ്റലിക്കാര്‍ക്കും വീസ ലഭിക്കും.

വിമാനത്താവളത്തില്‍ എത്തുന്നവരെ ക്യാമറ വഴി തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയമാക്കും. കസ്റ്റംസ് കൗണ്ടറിലേക്ക് നീങ്ങുന്ന സമയത്താണ് യാത്രക്കാര്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാവുക.

വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത രാജ്യങ്ങള്‍:ബഹ്‌റൈന്‍, ഇറാഖ് (മാര്‍ച്ച് 17 മുതല്‍), ഇറാന്‍, ഇറ്റലി (റോം ഒഴികെ), സൗദി അറേബ്യ, കുവൈത്ത്, ലെബനന്‍ (മാര്‍ച്ച് 17 മുതല്‍), ചൈന, സിറിയ (മാര്‍ച്ച് 17 മുതല്‍), തുര്‍ക്കി (മാര്‍ച്ച് 17 മുതല്‍).

സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍: </b>ഗോ എയര്‍ അബുദാബി, ദുബായ്, മാസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന് കണ്ണൂര്‍, മുംബൈ, ഡല്‍ഹി സെക്ടറുകളിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഏപ്രില്‍ 15 വരെ റദ്ദാക്കി. ഇന്‍ഡിഗൊയുടെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്‌നൗ, മുംബൈ, ഹൈദരാബാദ്, മംഗളൂരു സെക്ടറിലേക്കുള്ള വിമാന സര്‍വീസുകളും ഈ മാസം 28 വരെ നിര്‍ത്തലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button