Latest NewsUAENewsGulf

കോവിഡ്-19 വ്യാപിയ്ക്കുന്നു : ബാറുകളും പബ്ബുകളും അടച്ചു

 

അബുദാബി : കോവിഡ്- 19നെ പ്രതിരോധിയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍. ദുബായില്‍ എല്ലാ ബാറുകളും പബ്ബുകളും ചൊവ്വാഴ്ച മുതല്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മാസം അവസാനം വരെയാണ് ഇവ പ്രവര്‍ത്തനരഹിതമാവുക. അബുദാബി രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-2 അടച്ചതായും അറിയിച്ചു. ഇതുവഴിയുള്ള എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ -1ലേയ്ക്ക് തിരിച്ചയച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയ രണ്ട് പേർക്ക്; ഇവരുടെയൊപ്പം ഫ്‌ളൈറ്റിൽ വന്നവരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും അധികൃതരെ ബന്ധപ്പെടാൻ നിർദേശം

സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് വിനോദസഞ്ചാര വ്യാപാര വിപണന വിഭാഗം അറിയിച്ചു. റസ്റ്ററന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ മദ്യം വില്‍ക്കാന്‍ പാടുള്ളതല്ല. ആരോഗ്യ വകുപ്പു അധികൃതരുമായി ബന്ധപ്പെട്ട് തങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡിടിസിഎം സപോര്‍ട് സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ സിഇഒ അഹമദ് ഖലീഫ അല്‍ ഫലാസി പറഞ്ഞു.

ദുബായ് മാളിലെ വിവിധ വിനേദകേന്ദ്രങ്ങള്‍, ബുര്‍ജ് ഖലീഫയിലെ അറ്റ് ദ് ടോപ് എന്നിവ താത്കാലികമായി അടച്ചതായി അധികൃതര്‍ പറഞ്ഞു. ദുബായ് മാളിലെ അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂ എന്നിവയും അടച്ചവയില്‍ ഉള്‍പ്പെടും. കൂടാതെ, ദുബായ് ഓപറ, ദുബായ്‌ െഎസ് റിങ്ക്, വിആര്‍ പാര്‍ക് ദുബായ് തുടങ്ങിയവയും ഈ മാസം അവസാനം വരെ അടച്ചതായി ഇവയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇമാര്‍ അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ആരോഗ്യസുരക്ഷയ്ക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതായും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button