ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം വളരെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ സാഹചര്യത്തില്‍ നിലവില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങളും, നിയന്ത്രണങ്ങളും കര്‍ശനമാക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
അതോടൊപ്പം ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വരുന്ന ലാബുകള്‍, സര്‍ക്കാര്‍ ലാബുകള്‍, സിഎസ്‌ഐആര്‍, ഡിആര്‍ഡിഒ, ഡിബിറ്റി, ഗവ.മെഡിക്കല്‍ കോളജ് ലാബുകള്‍ തുടങ്ങി 49 ലാബുകളെ രോഗനിര്‍ണയ ചുമതലയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. 1,400ലധികം സാംപിളുകള്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പരിശോധിക്കാന്‍ സൗകര്യമുള്ള രാജ്യത്ത് സജ്ജമാക്കുമെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments