ലഖ്‌നൗ: കൊറോണയും സിഎഎ വിരുദ്ധ പ്രക്ഷോഭകരും സമൂഹത്തിന് അപകടകാരികളാണെന്നും അതിനാല്‍ രണ്ടിനെതിരെയും പോരാടേണ്ടതുണ്ടെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ വിരുദ്ധ പ്രക്ഷോഭകര്‍ കൊറോണ വൈറസിനെ പോലെയെന്ന്. ഇത്തരം ആളുകള്‍ മനുഷ്യത്വത്തിന് തന്നെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അഭിനയിക്കുകയും എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതിന്റെ ശത്രുക്കളായിരിക്കുകയും ചെയ്യുന്നവരുടെ മുഖം പൊതുജനം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവന്‍ കൊറോണവൈറസിനോട് പൊരുതുകയാണ്. പക്ഷേ, ഇത്തരത്തിലുള്ളവരെ സമൂഹം തിരിച്ചറിഞ്ഞ് പുറത്തേക്ക് കൊണ്ടു വരേണ്ടതുണ്ട്. യോഗി പറഞ്ഞു.
വാര്‍ത്തകളിലൂടെയാണ് പൊതുയിടത്ത് പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതെന്ന് യോഗി കൂട്ടിച്ചേര്‍ത്തു. അവരുടെ ജീവിതത്തിന് യാതൊരു തരത്തിലും ഭീഷണിയില്ല, മറിച്ച് സമൂഹത്തിനാണ് ഭീഷണി. സമൂഹത്തിന് ഭീഷണിയായിട്ടുള്ളവരെ കുറിച്ച് അറിയേണ്ടതുണ്ട്. യോഗി കൂട്ടിച്ചേര്‍ത്തു.
Post Your Comments