KeralaLatest NewsNews

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് : പുറത്തുവന്ന വാര്‍ത്ത ഇങ്ങനെ

ഭോപ്പാല്‍ : രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കില്ല. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ ഉത്തരവ് സ്പീക്കര്‍ തള്ളി . തിങ്കളാഴ്ചത്തെ സഭ നടപടി ക്രമങ്ങളില്‍ വിശ്വാസവോട്ടെടുപ്പില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമാകും ഇന്നത്തെ നടപടി ക്രമങ്ങള്‍. വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കാനാകും കോണ്‍ഗ്രസിന്റെ ശ്രമം. സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ബിജെപി നേതാക്കള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്താന്‍ നിര്‍ദേശം നല്‍കികൊണ്ടായിരുന്നു കര്‍ണാടക, മഹാരാഷ്ട്ര കേസുകളിലെ കോടതി ഉത്തരവുകള്‍.
അതേസമയം, 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി തരുണ്‍ ഭനോട്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button