KeralaLatest NewsNews

കടുകെണ്ണയില്‍ തവിടെണ്ണ

പാലക്കാട് : സസ്യ എണ്ണകളുടെ നിര്‍മാണത്തിലെ കൃത്രിമം തടയാന്‍ ശാസ്ത്ര-സാങ്കേതിക പരിശീലനം നേടിയവരടങ്ങിയ പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും. കടുകെണ്ണയില്‍ വില തീരെ കുറഞ്ഞ തവിടെണ്ണ വ്യാപകമായി ചേര്‍ത്ത് വിപണിയിലിറക്കുന്നതായി സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

സസ്യ എണ്ണകളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ശ്രമം. വിലയും ഗുണമേന്മയും കൂടിയ എണ്ണകളില്‍ ഗുണനിലവാരം കുറഞ്ഞത് ചേര്‍ത്ത് വില്‍പ്പന നടത്തുന്നത് മായം ചേര്‍ക്കലിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളിലുള്‍പ്പെടെ നിര്‍മാണ സമയത്തോ സംഭരണ-വിതരണ കേന്ദ്രങ്ങിലോ വെച്ച് കൃത്രിമം നടക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 33 ശതമാനം കടുകണ്ണയിലും തവിടെണ്ണയുടെ രാസഘടകമായ ഒറിസാനോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button