ദുബായ്?കൊറോണ വൈറസ് മൂലമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ മരണം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആരോഗ്യസ്ഥിതി മോശമായ 65 കാരിയായ ബഹ്‌റൈൻ വനിതയാണ് മരിച്ചത്.
അതേസമയം, കോവിഡ് 19 ബാധിച്ച 17 രോഗികള്‍ക്ക് ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
7 ബഹ്‌റൈൻ പുരുഷന്മാർ, 8 ബഹ്‌റൈൻ സ്ത്രീകൾ, ഒരു സൗദി, ഒരു ലെബനീസ് എന്നിവരെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ 77 കേസുകള്‍ ഭേദപ്പെട്ടു.
ഇതുവരെ ബഹ്‌റൈൻ ആരോഗ്യ അധികൃതർ രേഖപ്പെടുത്തിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം 189 ആണ്.
Post Your Comments