ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്. രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അയോധ്യ അടക്കമുളള നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗൊഗോയ് വിധി പറഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. അസം സ്വദേശിയായ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിച്ചു.
ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരി 12 ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.
Post Your Comments