ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച ശേഷവും അദ്ദേഹത്തിനും ഭാര്യക്കും ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് തീരുമാനം. വിരമിച്ച ശേഷം അദ്ദേഹത്തിനും ഭാര്യക്കും പ്രൈവറ്റ് സെക്രട്ടറി, വാഹനം, ഡ്രൈവർ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗുവാഹത്തി ഹൈക്കോടതിയുടെ ഫുൾ കോർട്ട് പ്രമേയം പാസാക്കി.
ഈ വരുന്ന 17 ന് വിരമിച്ച ശേഷം ചീഫ് ജസ്റ്റിസ് ഗോഗോയ് ഗുവാഹത്തിയിൽ താമസമാക്കുമെന്നത് കണക്കിലെടുത്തു കൊണ്ട് ഹൈക്കോടതിയുടെ പ്രോട്ടോക്കോൾ സമിതി നൽകിയ ശുപാർശയാണ് ഫുൾ കോർട്ട് സമിതി അംഗീകരിച്ചത്. രണ്ടു പ്യൂൺമാരെയും ലഭ്യമാക്കണമെന്നും നല്ല സ്ഥിതിയിലുള്ള വാഹനം അനുവദിക്കണമെന്നതും പ്രമേയത്തിലുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച ആൾ ചീഫ് ജസ്റ്റിസ് ആയെന്നത് കണക്കിലെടുത്താണ് ഈ പ്രമേയം പാസാക്കിയത്
Post Your Comments