തിരുവനന്തപുരം: കോവിഡ്-19െന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉള്‍പ്പെടെ മദ്യവില്പനശാലകള് അടച്ചിടണമെന്ന ആവശ്യം ശക്തമായിരിക്കെ മദ്യപർക്ക് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചില പൊടിക്കൈകൾ ഉപദേശിച്ചു കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ഭിത്തിയിൽ കൈ വെക്കരുതെന്നും ഇത് മറ്റുള്ളവരുടെ മൂക്കിലെ ശ്രവങ്ങളോ വായിലെ ശ്രവങ്ങളോ ഭിത്തിയിൽ തേച്ചിട്ടുണ്ടെങ്കിൽ അത് മൂലം കൊറോണ പടരാൻ സാഹചര്യമുണ്ടാകുമെന്നും ഇയാൾ പറയുന്നു. കൂടാതെ മദ്യം വാങ്ങാൻ പോകുന്നവർ ഒരു മാസ്ക് ധരിക്കണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം കൊറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് മദ്യവില്പനയില് കാര്യമായ കുറവുണ്ടായില്ലെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാനത്തിെന്റ പ്രധാന വരുമാന സ്രോതസ്സായ മദ്യശാലകള്‍ അടച്ചിട്ടാല്‍ അത് സ്ഥിതി രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.ബിവറേജസ് കോര്പറേഷന് ജീവനക്കാര്‍ക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നടത്തുന്നത്. ഏറെനാള്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ മദ്യപര്‍ ലഹരിലഭ്യതക്കായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ വിശദീകരിക്കുന്നു. വീഡിയോ കാണാം:
Post Your Comments