KeralaLatest NewsNews

മമ്മൂട്ടി വക്കീലാണ്.. പക്ഷെ സിനിമ നടനാണ്. ഡാൻസും ചെയ്യും..മോഹൻലാൽ ഡാൻസ് ചെയ്തു തകർക്കും; ഞാൻ ഇതുവരെ സിനിമ നടിയല്ല, പക്ഷെ ഡോക്ടറാണ്, മോഡലാണ് ഡാൻസറാണ്; പ്രതികരണവുമായി ഷിനു ശ്യാമളൻ

ഡോക്ടർ ഷിനു ശ്യാമളൻ ഡാൻസ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജോലി പോയതിന്റെ പിന്നലെ ഇത്തരമൊരു വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ നിരവധി വിമർശനങ്ങളാണ് ഡോ. ഷിനു കേൾക്കേണ്ടി വന്നത്. ഇതിനെല്ലാം ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. എന്റെ ഡാൻസ് വീഡിയോയെടുത്തു “ബെല്ലി ഡാൻസ്” എന്താണെന്ന് പോലും അറിയാത്ത കുറെ മഞ്ഞ ഓണ്ലൈൻ പോർട്ടലുകളിൽ വന്നിട്ടുണ്ട്. ഡാൻസ് ഇനിയും ചെയ്യും. Tiktok ചെയ്തു കൊണ്ടേയിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

Read also: ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയര്‍ ലിമിറ്റഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മമ്മൂട്ടി വക്കീലാണ്.. പക്ഷെ ഡിനിമ നടനാണ്. ഡാൻസും ചെയ്യും . മോഹൻലാൽ ഡാൻസ് ചെയ്തു തകർക്കും.
ഐശ്വര്യ ലക്ഷ്മി ഡോക്ടറാണ്. സിനിമ നടിയുമാണ്. സായ് പല്ലവി ഡോക്ടറാണ്, നടിയാണ്. അടിപൊളി ഡാൻസറാണ്.

ഞാൻ ഇതുവരെ സിനിമ നടിയല്ല. പക്ഷെ ഡോക്ടറാണ്. മോഡലാണ്. ഡാൻസറാണ്.

എന്റെ ഡാൻസ് വീഡിയോയെടുത്തു “ബെല്ലി ഡാൻസ്” എന്താണെന്ന് പോലും അറിയാത്ത കുറെ മഞ്ഞ ഓണ്ലൈൻ പോർട്ടലുകളിൽ വന്നിട്ടുണ്ട്. ഡാൻസ് ഇനിയും ചെയ്യും. Tiktok ചെയ്തു കൊണ്ടേയിരിക്കും. ഈ വീഡിയോ മുൻപ് എപ്പോഴോ tiktok ൽ ഇട്ടതാണ്.

ജോലി പോയ അന്ന് മുതൽ തന്നെ ഒരുപാട് പേർ ജോലി തരാനായി വിളിച്ചിട്ടുണ്ട്. ഞാൻ ആലോചിച്ചു തീരുമാനിക്കും എവിടെ പോകണമെന്ന്. അതുവരെ ജീവിക്കാനുള്ളത് എന്റെ വീട്ടിലുണ്ട്. ഭർത്താവിന് ജോലിയുമുണ്ട്. അല്ലാതെ നിന്റെയൊക്കെ വീട്ടിൽ നിന്ന് കൊണ്ട് വന്ന് തരുമോ?

“ജോലി പോയ ഡോക്ടറുടെ ബെല്ലി ഡാൻസ്” ..എന്ന തലക്കെട്ടുമായി ഓൺലൈനായി ഇങ്ങനെ കാശു ഉണ്ടാക്കാൻ നിനക്കൊക്കെ നാണമില്ലേ? ഇതിലും നല്ലത് മാമ പണിയാണ്. ഇതിലും അന്തസ്സ് അതിനുണ്ട്. #

shortlink

Related Articles

Post Your Comments

Related Articles


Back to top button