പാലോട്: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തെന്നൂർ ഇടവം തടത്തരികത്ത് വീട്ടിൽ ഷൈജു കുമാർ (36) ആണ് പാലോട് പൊലീസിന്റെ പിടിയിലായത്.
ഇടവം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് നടക്കുന്നതിനിടയിൽ ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ച ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവശേഷം തെങ്കാശി, അംബാസമുദ്രം തുടങ്ങിയ സ്ഥലങ്ങളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
Read Also : അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു
പാലോട് സിഐ പി. ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments