Latest NewsNewsCarsAutomobile

വൻ വിലക്കുറവിൽ വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി റെനോൾട്

വമ്പൻ വിലക്കുറവിൽ വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോൾട്. ചെറു എസ് യു വി ഡസ്റ്ററിന്റെ പ്രീ ഫെയ്‌സ്ലിഫ്റ്റ്, ഫെയ്സ്ലിഫ്റ്റ് വകഭേദത്തിന് രണ്ടു ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 20000 രൂപ ലോയല്‍റ്റി ബോണസും 10000 കോര്‍പറേറ്റ് ഡിസ്‌കൗണ്ടുമാണ് റെനൊ വാഗ്‌ദാനം ചെയ്യുന്നത്.

എംപിവിയായ ലോഡ്ജിക്ക് 2 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടും 10000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, ക്യാപ്ച്ചറിന് 2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ ലോയല്‍റ്റി ബോണസും 10000 കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും നല്‍കുമെന്നാണ് റിപ്പോർട്ട്. ക്വിഡിന്റെ ബിഎസ് 4 പതിപ്പിന്റെ പ്രീഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നാല് വര്‍ഷം വരെ വാറന്റിയും 54000 രൂപയുടെ ആനുകൂല്യങ്ങളും 0000 രൂപ ലോയലിറ്റി ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ചായിരിക്കും ഓഫറുകള്‍ വാഹനം വാങ്ങാൻ എത്തുന്നവർക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button