Latest NewsNewsBusiness

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു! ഇന്ത്യയ്ക്ക് റഷ്യയുടെ വക ഇരട്ടി ഡിസ്കൗണ്ട്

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് രണ്ടിരട്ടിയോളമാണ് റഷ്യ വർദ്ധിപ്പിച്ചത്

രാജ്യാന്തര വിപണിയിൽ വീണ്ടും കത്തിക്കയറി ക്രൂഡോയിൽ വില. രണ്ടാഴ്ചയ്ക്കുശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 90 ഡോളർ മറികടക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 90.96 ഡോളർ നിരക്കിലും, ഡബ്ല്യുടിഐ ക്രൂഡോയിൽ വില ബാരലിന് 87.71 ഡോളർ നിരക്കിലുമാണ് ഇന്ന് വ്യാപാരം നടന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്.

ക്രൂഡോയിൽ വില ഉയർന്ന സാഹചര്യത്തിലും റഷ്യ ഇത്തവണയും ഇന്ത്യയ്ക്ക് വമ്പൻ ഡിസ്കൗണ്ടാണ് നൽകിയിരിക്കുന്നത്. നിലവിൽ, ബാരലിന് 8 ഡോളർ മുതൽ 10 ഡോളർ വരെ ഡിസ്കൗണ്ട് റഷ്യ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് രണ്ടിരട്ടിയോളമാണ് റഷ്യ വർദ്ധിപ്പിച്ചത്. ഇതോടെ, ഇക്കാലയളവിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വിഹിതം 33 ശതമാനത്തിൽ നിന്നും 38 ശതമാനമായി ഉയർന്നിട്ടുണ്ട്.

Also Read: കനത്ത മഴ, തിരുവനന്തപുരം ജില്ലയില്‍ ലക്ഷങ്ങളുടെ കൃഷി നാശം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുദ്ധഭീതി ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോള എണ്ണ ഉൽപ്പാദനത്തിലും, കയറ്റുമതിയിലും ഇസ്രയേലിനോ ഗാസയ്ക്കോ പ്രത്യേക പങ്കില്ല. എന്നാൽ, ഇരുകൂട്ടരും തമ്മിലുള്ള യുദ്ധം കനത്താൽ സമീപരാജ്യങ്ങളും എണ്ണ ഉൽപ്പാദനത്തിൽ നിർണായക പങ്കുള്ള ഇറാൻ, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button