രാജ്യത്ത് കോടികൾ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാർ മോട്ടോർ കമ്പനിയും റെനോ എസ്എയും. റിപ്പോർട്ടുകൾ പ്രകാരം, 60 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇരുകമ്പനികളും ഇന്ത്യയിൽ നടത്തുന്നത്. 6 പുതിയ മോഡലുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം. ആദ്യ ഘട്ടത്തിൽ മൂന്ന് മോഡലുകൾ വീതമാണ് ഇരുകമ്പനികളും നിർമ്മിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ പ്രതീക്ഷ നൽകാൻ ഈ നിക്ഷേപത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആറ് പുതിയ മോഡലുകളിൽ നാലെണ്ണം സ്പോർട്സ് വാഹനങ്ങളും രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളുമാണ്. കാറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അതേസമയം, ചെന്നൈയിലുള്ള ഉൽപ്പാദന കേന്ദ്രത്തെ ഒരു കയറ്റുമതി ഹബ്ബാക്കി മാറ്റാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ, കാറുകളുടെ ഉൽപ്പന്നനിര വിപുലീകരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുളള പ്രവർത്തനങ്ങൾക്ക് ഇരുകമ്പനികളും മുൻഗണന നൽകുന്നതാണ്.
Post Your Comments