തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ വിറ്റഴിയാത്ത പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതിയിടുന്നു. വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ് 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്.
Read Also: ആധാറുമായി ബന്ധിപ്പിച്ചില്ല;11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു
2018ലാണ് ഗൃഹോപകരണ വിപണന രംഗത്തേക്ക് സപ്ലൈകോ കടന്നത്. കൊറോണ പ്രതിസന്ധി വന്നതോടെ വില്‍പന കുറഞ്ഞു. പ്രധാന വില്‍പനശാലകള്‍ വഴി വിറ്റഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതികമായി മെച്ചപ്പെട്ട മോഡല്‍ വിപണിയിലിറങ്ങിയതും വിലയില്‍ വന്ന മാറ്റങ്ങളും ചില ബ്രാന്‍ഡുകളോടുള്ള ഉപയോക്താക്കളുടെ താല്‍പര്യം കുറഞ്ഞതും ഉത്പന്നങ്ങള്‍ കെട്ടികിടക്കാന്‍ കാരണമായി.
കമ്പനികളോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഡിപ്പോ മാനേജര്‍മാരില്‍ നിന്ന് സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ ഒക്ടോബര്‍ 5-ന് ചേര്‍ന്ന സപ്ലൈകോയുടെ ബോര്‍ഡ് യോഗം ഡിസ്‌കൗണ്ട് വിറ്റഴിക്കലിന് തീരുമാനമെടുക്കുകയായിരുന്നു.
Post Your Comments