
തിരുവനന്തപുരം: കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത തുടരുമ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊൻമുടിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊന്മുടിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ഗവര്‍ണറും സംഘവും എത്തിയിരിക്കുന്നത്. ഡോക്ടറും പൊലീസ് സംഘവും ഗവര്‍ണര്‍ക്ക് അകമ്പടിയായുണ്ട്.
കെടിഡിസിയിലും പൊന്മുടി ഗസ്റ്റ് ഹൗസിലുമായാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. സംഘം മൂന്ന് ദിവസം ഇവിടെ തങ്ങുമെന്നാണ് സൂചന. അപ്പര്‍ സാനിറ്റോറിയത്തിലെത്തിയ ഗവര്‍ണറെയും ഭാര്യ രേഷ്മ ആരിഫിനെയും കെടിഡിസി മാനേജിങ് ഡറക്ടര്‍ കൃഷ്ണതേജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇവർക്കായി ട്രക്കിങ് അടക്കം ക്രമീകരിച്ചിട്ടുണ്ട്.
Post Your Comments