ദുബായ് : മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന വാര്‍ത്ത, പ്രതികരണവുമായി എയര്‍ലൈന്‍സ് അധികൃതര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കിയതായി വാര്‍ത്ത പരന്നത്.
എന്നാല്‍ ഈ വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് എമിറേറ്റ്‌സ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇത് വെറും വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു.
എമിറേറ്റ്‌സ് അധികൃതരുടെ ട്വീറ്റ് ബുക്കിംഗ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ച്ച് 14മുതല്‍ 17 വരെ യുഎഇയില്‍ നിന്ന് ലെബനന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേയ്ക്ക് എമിറേറ്റ്‌സ് വിമാനങ്ങള്‍ താത്ക്കാലികമായി റദ്ദാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 17 മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു
Post Your Comments