വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്. വൈറ്റ്ഹൗസ് ഫിസീഷ്യന് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്.
ട്രംപിന്റെ മകള്‍ ഇവാന്‍കയും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയന്‍ മന്ത്രിയുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍ക ട്രംപ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്ദേശപ്രകാരമാമാണ് ഇരുവരും നിരീക്ഷത്തിൽ കഴിയുന്നത്.
Post Your Comments