KeralaLatest NewsNews

പി​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ ആഗ്രഹിച്ചെത്തി; സ്വയം ഐസൊലേഷൻ സ്വീകരിച്ചു; അച്ചാച്ചനെ ഒരുനോക്ക് കാണാനാകാതെ ലിനോ ഒടുവിൽ കണ്ണീരോടെ കല്ലറയിൽ

തൊ​ടു​പു​ഴ: കോവിഡ് സംശയത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിന്റെ ത്യാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ് മരിച്ചിട്ടും മറ്റുള്ളവർക്ക് അസുഖം ഉണ്ടാകരുതെന്ന ആഗ്രഹത്താൽ ലിനോ സ്വയം ഐസൊലേഷൻ സ്വീകരിക്കുകയായിരുന്നു. ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടാം തീയതിയാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തിയത്. എന്നാല്‍, ലി​നോ​ക്ക്​ ചു​മ​യും തൊ​ണ്ട​ക്ക്​ അ​സ്വ​സ്​​ഥ​ത​യും ഉ​ണ്ടാ​യ​​തോടെ ആശുപത്രിയിലെ കൊറോണ വിഭാഗത്തിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read also: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ഇല്ലെന്ന് കേന്ദ്ര ഉത്തരവിൽ തിരുത്ത്; ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

എ​ന്നാ​ല്‍, രാ​ത്രി​യോ​ടെ പി​താ​വ്​ മ​രി​ച്ചു. പി​താ​വ് മ​രി​ച്ച്‌ തൊ​ട്ട​രി​കി​ല്‍ ഉ​ണ്ടാ​യി​ട്ടും അ​വ​സാ​ന​മാ​യി ഒ​ന്ന്​ കാ​ണാ​ന്‍ ക​ഴി​യാ​തെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലെ 205ാം മു​റി​യി​ലെ ജ​നാ​ല​യി​ലൂ​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​ത് നോ​ക്കി നി​ല്‍​ക്കേ​ണ്ടി വ​ന്ന അവസ്ഥ കണ്ണീരോടെയാണ് കേരളം അറിഞ്ഞത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന​ഫ​ലം​ നെ​ഗ​റ്റി​വാ​ണെ​ന്ന്​ വി​വ​രം​ ല​ഭി​ക്കു​ന്ന​ത്. തുടർന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ നി​ന്നി​റ​ങ്ങി​ ലി​നോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം തൊ​ടു​പു​ഴ ക​ല​യ​ന്താ​നി​യി​ലെ സെന്റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ എത്തിയിരുന്നു . കണ്ണീരോടെയായിരുന്നു യുവാവിന്റെ മടക്കം. 22 ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നാ​ണ്​ നി​ര്‍​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​നു​സ​രി​ക്കു​മെ​ന്നും ലി​നോ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button