മാഡ്രിഡ് : ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും കോവിഡ്-19(കൊറോണ) വൈറസ് വ്യാപനം വർധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നു റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഇതുവരെ 5,700 പേര്‍ക്ക് വൈറസ് ബാധിച്ചു.
ഇതിൽ പകുതിയിലേറെയും കേസുകൾ മാഡ്രിഡിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 136 പേർ മരണപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധിതരുടെ എണ്ണം അടുത്തയാഴ്ചയോടെ പതിനായിരം കടക്കാൻ സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Post Your Comments