തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ആശുപത്രികളിലെ റിപ്പോർട്ടിംഗ് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്ക് വൈറസ് പരത്തും. വൈറസ് പരത്താനുള്ള സാധ്യത മൈക്കിനുണ്ടെന്നത് കാണാതിരിക്കരുത്. രോഗ ബാധയുള്ള സ്ഥലത്ത് നേരിട്ട് പോയി റിപ്പോർട്ട് ചെയ്യരുത്. രോഗികളുടെ ബന്ധുക്കളുടെ പ്രതികരണം എടുക്കുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: ഡോണള്‍ഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്
നാട്ടിൽ ഒരു മഹാമാരി ബാധിക്കുന്ന അവസ്ഥയുണ്ടായപ്പോൾ കൃത്യമായ ഉത്തരവാദിത്തത്തോടെയാണ് മാധ്യമങ്ങൾ ഇടപെട്ടത്. അതിന് മാധ്യമങ്ങളെ ഹാർദ്ദവമായി അഭിനന്ദിക്കുകയാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നത്. ചില ക്രമീകരണങ്ങൾ വേണ്ടതില്ലെയെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കർണാടകയിലെ കൽബുർഗിയിൽ ഐസൊലേഷൻ വാർഡിൽ മൂന്ന് മാധ്യമപ്രവർത്തകരെ പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്. ആ അനുഭവം നമ്മുടെ നാട്ടിൽ ഉണ്ടാകാതാരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Post Your Comments