Latest NewsIndia

ജനാധിപത്യം കശാപ്പു ചെയ്തതിന്റെ വാർഷികം: ഭരണഘടന ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി

ഡല്‍ഹി: ഭരണഘടനയുമായി സർക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉയർത്തി സമ്മർദ്ദത്തിലാക്കാൻ ബിജെപി. അടിയന്തരാവസ്ഥാ വാർഷിക ദിനമായ ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികൾ ബിജെപി സംഘടിപ്പിക്കും. ദില്ലി ദേശീയ ആസ്ഥാനത്തെ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.

18-ാം ലോക്സഭയുടെ ആദ്യ ദിനത്തിൽ തന്നെ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച പ്രധാനമന്ത്രി കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യംവെച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ ബിജെപി ആക്രമിക്കുന്നു എന്നാണ് ഇന്‍ഡ്യാ സഖ്യം നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിരന്തരം ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥ കോൺഗ്രസിനെതിരെ രാഷ്ട്രയ ആയുധമാക്കാനാണ് ബിജെപി നീക്കം.

അടിയന്തരാവസ്ഥയിലുടെ ഇന്ദിര ഗാന്ധി ജനാധിപത്യത്തെ തകർത്തു എന്നാണ് ആരോപണം. ജനാധിപത്യത്തിലെ കറുത്ത ദിനങ്ങൾ എന്ന് പേരിട്ട് ദില്ലി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും . സമ്മേളനങ്ങൾ, സെമിനാറുകൾ , അടിയന്തരാവസ്ഥ തടവുകാരുടെ കൂട്ടായ്മ അങ്ങനെ വിവിധ പരിപാടികൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button