കൊച്ചി : കോവിഡ്-19 , ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നു. ട്രെയിനുകള്‍ മിക്കതും കാലി .കൂട്ടമായി ടിക്കറ്റുകള്‍ റദ്ദാക്കപ്പെടുന്നതിനാല്‍ റീഫണ്ട് ഇനത്തില്‍ പണം തിരികെ നല്കി കൊണ്ടിരിക്കുകയാണു റെയില്‍വേ. കൗണ്ടറുകള്‍ വഴിയും ഐആര്‍സിടിസി ആപ് വഴിയുമാണു ടിക്കറ്റുകള്‍ റദ്ദാക്കുന്നത്. ഇന്നലെ രാവിലെ എറണാകുളത്തു എത്തിയ തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരായിരുന്നു ഓരോ കോച്ചിലുമുണ്ടായിരുന്നത്. ഏറ്റവും തിരക്കുള്ള ബെംഗളുരു െസക്ടറില് വെയ്റ്റ് ലിസ്റ്റ് 500 സാധാരണമാണെങ്കിലും ഈയാഴ്ച എല്ലാ ദിവസവും ടിക്കറ്റ് ലഭ്യമാണ്.
ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കും ടിക്കറ്റുകള്‍ക്കു പഞ്ഞമില്ല. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം ടിക്കറ്റ് വില്പനയില് പ്രതിദിനം 5 ലക്ഷം രൂപയുടെ കുറവുണ്ടെന്നു പറയുന്നു. 40 മുതല്‍ 50 ശതമാനം വരെ കുറവാണു യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
Post Your Comments