ന്യുഡല്‍ഹി: മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കുമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ദളിതരെ പണം നല്‍കിയും മറ്റ് രീതിയിലും സ്വാധീനിച്ച് മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് അശ്വനി കുമാര്‍ ഹര്‍ജി പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി ദളിതരെ പണം നല്‍കിയും മറ്റ് രീതിയിലും സ്വാധീനിച്ച് മതം മാറ്റുന്നുവെന്നും ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരുകളില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.
Post Your Comments