കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച്. എറണാകുളം ജില്ലയില്‍ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ക്ക് പ്രതികളുടെ ഏഴ് അക്കൗണ്ടുകള്‍ വഴി പണമെത്തി. പ്രതികളെ 16 വരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
വിവിധ ബാങ്കുകളില്‍ അക്കൗണ്ടുള്ള പത്തിലധികം പേര്‍ക്കുകൂടി കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദ് പണം കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.
സി.പി.എം നേതാവ് എം.എം.അന്‍വറിന് പത്തരലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണം പുരോഗമിക്കുംതോറും വ്യാപ്തി കൂടുകയാണ്. എം.എം.അന്‍വര്‍, എന്‍.എന്‍.നിധിന്‍ എന്നിവര്‍ക്ക് നല്‍കിയതുള്‍പ്പടെ നിലവില്‍ പതിനഞ്ച് ലക്ഷത്തി എഴുപത്തിനാലായിരം രൂപയുടെ ക്രമക്കേടുകള്‍ അന്വേഷണസംഘം കണ്ടെത്തി.
ALSO READ: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ വിലക്കിയ നടപടി ചോദ്യം ചെയ്‌തുള്ള ഹർജിയിൽ കനത്ത തിരിച്ചടി
ഇതിന് പുറമേയാണ് പത്തിലധികംപേര്‍ക്കുകൂടി പണം കൈമാറിയതിന്റെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കാണ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് പണം കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments