Latest NewsIndiaNews
Trending

ഇറ്റലിയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച കർശന നടപടികൾ വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ.

ഇറ്റലിയിൽ കൂടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാടുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ . ലോക്‌സഭയില്‍ കൊറോണ ബാധയേപ്പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി:   ഇറ്റലിയിൽ കൂടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാടുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ . ലോക്‌സഭയില്‍ കൊറോണ ബാധയേപ്പറ്റി നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ടീമിനെ അങ്ങോട്ടയയ്ക്കും.. പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് തെളിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക്‌ വരാന്‍ അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു നിരവധി ഇന്ത്യക്കാര്‍ ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലായി ഉണ്ട്. അവരെയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ അവർക്ക് ഇന്ത്യയിലേക്ക് മടങ്ങി വരുവാൻ അനുവാദം ലഭിക്കൂ . പരിശോധന നടത്താതെ ആരെയും തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ഗുരുതരമായ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം പ്രസ്താവിച്ചു .

കൂടാതെ കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു . ചൈന, കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി . എല്ലാ ഇന്ത്യക്കാരും അത്യാവശ്യമാല്ലാത്ത യാത്രകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകും അത് മനസിലാക്കുന്നു. ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ കൂടി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകും. അമിതമായ നടപടികള്‍ ഇക്കാര്യത്തില്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button