BS-6 സിക്സ് മോഡൽ ബൈക്കുകൾ വിപണിയിലെത്തിച്ച് സുസുക്കി. ജിക്സര്‍, ജിക്സര്‍ എസ്.എഫ്. എന്നിവയുടെ BS-6 സിക്സ് വിപണിയിലെത്തിച്ചത്. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ കമ്പനി ഈ വാഹനത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പെര്‍ഫോമന്‍സ്, ഉയര്‍ന്ന ഇന്ധനക്ഷമത, സുഖപ്രദമായ യാത്ര എന്നിവ ഉറപ്പു വരുത്തുന്നതാണ് പുതിയ ജിക്സര്‍ ശ്രേണിയെന്നു കമ്പനി അവകാശപ്പെടുന്നു.
Also read : ഓഹരി വിപണി : നഷ്ടത്തിൽ നിന്നും കരകയറി, ഇന്ന് വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
ഇരട്ട ഗ്രാബ് ഹാന്‍ഡിലുകള്‍, എല്‍.ഇ.ഡി. ടെയില്‍ ലാമ്പ്, ഉയര്‍ന്ന ഹാന്‍ഡില്‍ബാര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന പ്രത്യേകതകൾ. എസ്.ഒ.എച്ച്.സി. സാങ്കേതികവിദ്യയുമായെത്തുന്ന 155 സി.സി., ഫോര്‍ സ്ട്രോക്ക്, സിംഗിള്‍ സിലിന്‍ഡര്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എയര്‍കൂള്‍ഡ് എൻജിനാണ് പുതിയ ബൈക്കിനെ കരുത്തനാക്കുക. നിലവിലെ മോഡലിനെക്കാൾ ബൈക്കുകൾക്ക് വിപണിയിൽ വില കൂടിയിട്ടുണ്ട്.ജിക്സറിന്റെ പുതിയ പതിപ്പിന് 1.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നിലവിലെ മോഡലിനെക്കാള്‍ 12,000 രൂപ കൂടുതലാണ്. ജിക്സര്‍ എസ്.എഫിന് 1.22 ലക്ഷവുമാണ് വില.
Post Your Comments