ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ ജനപ്രിയമാണ്. ഓസ്‌ട്രേലിയൻ വിപണിയിൽ എസ്യുവിയുടെ എൻട്രി ലെവൽ വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ജിംനി ലൈറ്റ് സുസുക്കിയുടെ ഏറ്റവും വിലക്കുറവുള്ള പതിപ്പാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ വൻ ബുക്കിങ് കാലയളവുമായി മുന്നേറുന്ന ജിംനിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ആദ്യ നടപടിയാണെന്നും പറയാം. നിലവിൽ ആറു മുതൽ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവാണ് ജിംനി ലൈറ്റ് മോഡലിന് വേണ്ടി വരികയെന്നാണ് സുസുക്കി അഭിപ്രായപ്പെടുന്നത്.
Read Also:- അമിതവണ്ണം കുറയ്ക്കാന്‍ നാല് വഴികൾ!!
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജിംനി ലൈറ്റിനായുള്ള ചില സ്റ്റാൻഡേർഡ് ഉപകരണങ്ങൾ സുസുക്കി നീക്കം ചെയ്തു. അകത്തും പുറത്തും മാറ്റങ്ങൾ വരുത്തി. പതിനഞ്ച് ഇഞ്ച് അലോയ് വീലുകൾക്ക് പകരം പുതിയ ഇഞ്ച് സ്റ്റീൽ വീലുകളാണ് എസ്യുവിക്ക് ഇപ്പോൾ ലഭിക്കുക.
Post Your Comments