Bikes & ScootersLatest NewsNewsAutomobile

50 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് സുസുക്കി ആകസസ് 125, സുപ്രധാന നേട്ടം കൈവരിക്കാൻ എടുത്തത് 16 വർഷങ്ങൾ

ഇന്ത്യൻ വിപണിയിൽ 2007-ലാണ് സുസുക്കി ആക്സസ് 125 ആദ്യമായി പുറത്തിറക്കുന്നത്

റെക്കോർഡ് നേട്ടത്തിലേറി സുസുക്കി മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ സുസുക്കി ആക്സസ് 125. ഇത്തവണ സുസുക്കി ആക്സസ് 125-ന്റെ 50 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേർക്കി ധൗല പ്ലാന്റിൽ നിന്നാണ് 50 ലക്ഷം പൂർത്തിയാക്കിയ സുസുക്കി ആക്സസ് 125 കമ്പനി പുറത്തിറക്കിയത്. ഏകദേശം 16 വർഷം കൊണ്ടാണ് 50 ലക്ഷമെന്ന നേട്ടം സുസുക്കി കൈവരിച്ചത്.

ഇന്ത്യൻ വിപണിയിൽ 2007-ലാണ് സുസുക്കി ആക്സസ് 125 ആദ്യമായി പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്തത് മുതൽ 125സിസി സ്കൂട്ടറുകളുടെ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമായി മാറാൻ സുസുക്കി ആക്സസ് 125-ന് കഴിഞ്ഞിട്ടുണ്ട്. മറ്റു മോഡലുകളിൽ നിന്നും കരുത്തിലും ഡിസൈനിലും മികവ് പുലർത്തുന്ന സുസുക്കി ആകസസ് 125-ന് ഇന്നും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. 125സിസി എൻജിനുമായി വിപണിയിലെത്തിയ ആദ്യത്തെ സ്കൂട്ടർ എന്ന സവിശേഷതയും ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമായും നാല് വേരിയന്റുകളിലാണ് സുസുക്കി ആക്സസ് 125 ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുള്ളത്. 14 നിറഭേദങ്ങളിൽ ഇവ വാങ്ങാൻ സാധിക്കും.

Also Read: പ്രിയനേതാവിനെ അവസാനമായി കാണാന്‍ തലസ്ഥാനത്ത് ജനലക്ഷങ്ങള്‍ ഒഴുകിയെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button