Latest NewsBikes & ScootersCarsNewsIndiaInternationalLife StyleAutomobile

വ്യത്യസ്ത വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി, പദ്ധതികൾ ഇങ്ങനെ

കാറിന്റെ ഓൺ- റോഡ് വിലയുടെ 90 ശതമാനം വരെ ലോണായി ലഭിക്കും

പുതിയ വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി. പദ്ധതി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം മാരുതി സുസുക്കി ഉപഭോക്താക്കൾക്ക്, സീറോ പ്രോസസ്സിംഗ് കാർഡുകളുടെ ആനുകൂല്യങ്ങൾ, 30 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷ, സൗജന്യ ഫാസ്ടാഗ്, തിരിച്ചടവ് കാലാവധി എന്നിവ ലഭിക്കും. കൂടാതെ, കാറിന്റെ ഓൺ- റോഡ് വിലയുടെ 90 ശതമാനം വരെ ലോണായി ലഭിക്കും.

മാരുതി സുസുക്കിക്ക് 12 പൊതുമേഖലാ ബാങ്കുകളും 11 സ്വകാര്യ ബാങ്കുകളും 7 എൻബിഎഫ്സികളും 7 പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉൾപ്പെടെ 35 ഓളം ധനകാര്യസ്ഥാപനങ്ങളുമായി റീട്ടെയിൽ ഫിനാൻസ് ടൈ-അപ്പ് ഉണ്ട്.

Also Read: ഷവോമി പാഡ്: ആദ്യ വില്പന മെയ് 3 മുതൽ

‘ഓട്ടോമൊബൈൽ വ്യവസായത്തെ ചില്ലറവിൽപ്പനയുടെ 80 ശതമാനവും നടക്കുന്നത് ധന സഹായത്തിലൂടെയാണ്. മാരുതി സുസുക്കി പൊതു സ്വകാര്യ മേഖലയിലെ ബാങ്കുകളും ആയും എൻബിഎഫസികളുമായും നിരവധി പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഞങ്ങളുടെ ഉറച്ച വിശ്വാസമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈവിദ്ധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യൻ ബാങ്കിനൊപ്പം ഒരുപാട് ദൂരം പോകും’ എംഎസ്ഐ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button