KeralaLatest NewsNewsInternational

പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്‌തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്തേയിലേക്ക് മാറിയതിന് പ്രധാനമന്ത്രിയ്ക്ക് നിറഞ്ഞ കൈയടി

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്‌തേയിലേക്ക് മാറിയതിനു പിന്നില്‍ ലോകമാകെ വ്യാപിച്ച കോവിഡ് 19 വൈറസാണ്. കൊറോണ പടരുമെന്ന ഭയത്താല്‍ മിക്ക ലോക നേതാക്കളും ഇപ്പോള്‍ പരമ്പരാഗത ഷെയ്ഖ് ഹാന്‍ഡ് അഥവാ ഹസ്തദാനം ഒഴിവാക്കി പരസ്പരം കാണുമ്പോള്‍ കൈകൂപ്പി നമസ്‌തേ പറയുന്ന രീതി അനുവര്‍ത്തിച്ചിരിക്കുന്നുവെന്നുമാണ് വിദേശങ്ങളില്‍ നിന്നും വരുന്ന സ്ഥിരീകരണം. ഇത് പ്രകാരം ട്രംപ് മുതല്‍ ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ഖ് ഹാന്‍ഡ് ഉപേക്ഷിച്ച് നമസ്‌തേ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ ബ്രിട്ടീഷ് രാജകുടുംബക്കാരും ലോകനേതാക്കുളും നമസ്‌തേ പറയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്.

Read Also : നമസ്‌തേ ട്രംപ് രാജ്യത്തെ ടെലിവിഷനുകളില്‍ കണ്ടവരുടെ കണക്ക് ബാര്‍ക്ക് പുറത്തുവിട്ടു

രാജുകുടുംബങ്ങളെന്ന നിലയില്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും പങ്കെടുത്ത അവസാന പരിപാടികളില്‍ പങ്കെടുത്ത രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഹസ്തദാനം ഒഴിവാക്കി നമസ്‌തേ പറയുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരം പരിപാടികളിലൊന്നില്‍ രാജ്ഞിയും ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും കേയ്റ്റും ഹാരിയും മേഗനും ബോറിസ് ജോണ്‍സനുമെല്ലാം അതിഥികളെ സ്വീകരിക്കുന്നത് നമസ്‌തേ പറഞ്ഞാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഡേ ഇവന്റില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബോറിസ് ഇതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

കൊറോണ പടരുന്നതിന് ഷെയ്ഖ് ഹാന്‍ഡ് കാരണമായതിനാലാണ് പകരം കൈകൂപ്പല്‍ അനുവര്‍ത്തിക്കുന്നതെന്നാണ് ബോറിസ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരിക്കുന്നത്.കോമണ്‍വെല്‍ത്ത് ഡേ ഇവന്റില്‍ പങ്കെടുക്കാനെത്തിയ രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെല്ലാം ഷെയ്ഖ് ഹാന്‍ഡ് വേണ്ടെന്ന് വച്ച് കൈകൂപ്പിയാണ് അതിഥികളെ സ്വാഗതം ചെയ്തിരിക്കുന്നത്.

ശ്രീലങ്കന്‍ ഹൈകമ്മീഷണറായ സരോസ സിരിസേന അടക്കമുള്ളവരെ കണ്ടപ്പോള്‍ ഷെയ്ഖ് ഹാന്‍ഡ് നല്‍കുന്നതിന് പകരം അദ്ദേഹത്തിന് നമസ്‌തേ പറയുകയാണ് രാജ്ഞി ചെയ്തിരിക്കുന്നത്.  മാര്‍ബോറോ ഹൗസില്‍ വച്ച് നടന്ന പടിപാടിക്കിടെ ചാള്‍സ് രാജകുമാരന്‍ ഇന്ത്യന്‍ നമസ്‌തേ പറഞ്ഞാണ് അതിഥികളെ വരവേറ്റിരുന്നത്. അതു പോലെ തന്നെ മറ്റ് രാജകുടുംബാംഗങ്ങളും പരമ്പരാഗത ഇന്ത്യന്‍ സ്വീകരണ മുദ്രയായ നമസ്‌തേയിലൂടെയാണ് അതിഥികളെ വരവേറ്റിരുന്നത്.

സമീപദിവസങ്ങളില്‍ പങ്കെടുത്ത വിവിധ പരിപാടികളില്‍ യുഎസ് പ്രസിഡന്റ് ട്രംപും ഷെയ്ഖ് ഹാന്‍ഡ് ഒഴിവാക്കി നമസ്‌തേ പറഞ്ഞ് ആളുകളെ സ്വീകരിക്കുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിരുന്നു. ഇത് ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഇപ്പോള്‍ ലോകത്തിന്റെ കൈയടി

shortlink

Related Articles

Post Your Comments

Related Articles


Back to top button