Jobs & VacanciesLatest NewsNews

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സില്‍ അവസരം

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സില്‍ അവസരം. ഐ.ടി. ഓഫീസര്‍ കം കരിയര്‍ ഗൈഡന്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് തപാൽ വഴി അപേക്ഷിക്കണം. കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. ബി.ടെക്ക്. അല്ലെങ്കില്‍ എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ. ഐ.ടി. ബേസ്ഡ് കമ്പനിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. തിരുവനന്തപുരം പാലോട്, കായംകുളം, കോഴിക്കോട് പേരാമ്പ്ര എന്നിവിടങ്ങളിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകളിലാണ് നിയമനം. മൂന്ന് ഒഴിവുകളാണ് ഉള്ളത്.

Also read : സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ അവസരം :അപേക്ഷ ക്ഷണിച്ചു

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി.വിയും അനുബന്ധ രേഖകളും The Managing Director, Kerala Academy for Skills Excellence (KASE), 3 rd floor Carmel Tower, Cotton Hill, Vazhuthacaud, Thiruvananthapuram – 695014 എന്ന വിലാസത്തിൽ അയക്കണം. വിവിധ സ്ഥലങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ വ്യത്യസ്ത അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.kase.in/

അവസാന തീയതി: മാര്‍ച്ച് 11

ഫോണ്‍: 0471 2735949, 0471 2735856

shortlink

Related Articles

Post Your Comments

Related Articles


Back to top button