Jobs & VacanciesLatest NewsNewsEducationCareerEducation & Career

ഫിഷറീസ് ഡയറക്ടറേറ്റില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഒഴിവ്

കൂടുതല്‍ വിവരങ്ങള്‍ www.fisheries.kerala.gov.in ല്‍ ലഭ്യമാണ്

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ / കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒഴിവ്. ഒരു വര്‍ഷത്തേക്ക് പ്രതിമാസം 31,920 രൂപയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

Read Also : യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവം: സുധീഷ് ഒളിവില്‍ കഴിഞ്ഞ സ്ഥലം പറഞ്ഞുകൊടുത്തയാള്‍ പിടിയില്‍

യോഗ്യത എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കൂടാതെ നെറ്റ് വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വര്‍ക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

കൂടുതല്‍ വിവരങ്ങള്‍ www.fisheries.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ faircopy.dir@gmail.com ലോ 18ന് മുമ്പ് ലഭിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button