Jobs & VacanciesLatest NewsEducationCareerEducation & Career

സൈറ്റ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30ന് ആശുപത്രിയില്‍.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവരെ പരിഗണിക്കും.

Read Also : എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു: പതിനേഴുകാരന്‍ അറസ്റ്റില്‍

മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0467 2217018.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button